Breaking...

9/recent/ticker-posts

Header Ads Widget

ബി.ജെ.പി പദയാത്രയുടെ ഉദ്ഘാടനം ജെ പ്രമീളാദേവി നിര്‍വ്വഹിച്ചു



ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ Dr. ജെ പ്രമീളാദേവി രാമപുരത്ത് നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും കെടുകാര്യസ്ഥതയ്‌ക്കെതിരെയും, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ചാണ് പദയാത്ര സംഘടിപ്പിച്ചത്.  സമ്മേളനത്തില്‍ അഡ്വ. എന്‍.കെ നാരായണന്‍ നമ്പൂതിരി, പ്രൊഫ. ബി വിജയകുമാര്‍, സോമശേഖരന്‍ തച്ചേട്ട്, പി.പി നിര്‍മ്മലന്‍, സുമിത് ജോര്‍ജ്, ജി. അനീഷ്, പി.ആര്‍ മുരളിധരന്‍, ജയന്‍ കരുണാകരന്‍, സതീഷ് ജോണ്‍, ദീപു സി ജി എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments