Breaking...

9/recent/ticker-posts

Header Ads Widget

ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സില്‍ ബോസ്‌കോ ഗ്രൂപ്പിന് അംഗീകാരം



യു.എ.ഇ. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ഇന്‍ഡ്യന്‍ ബിസിനസ്സ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി.) യുടെ ആദ്യ ഡയറക്ടര്‍ ബോര്‍ഡില്‍ ബോസ്‌കോ ഗ്രൂപ്പില്‍ നിന്ന് മൂന്ന് പ്രതിനിധികളെ തെരഞ്ഞെടുത്തു.  പ്രമുഖ പ്രവാസി വ്യവസായിയും ബോസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനുമായ പി.എം. സെബാസ്റ്റ്യന്‍, വൈസ് ചെയര്‍മാന്‍ സിബിന്‍ സെബാസ്റ്റ്യന്‍, ഫിനാന്‍സ് ഡയറക്ടര്‍ ജിത്തു ടോണി എന്നിവരാണ് ബോസ്‌കോ പി.എം. സെബാസ്‌റ്യന്‍ ഗ്രൂപ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പി. എം. സെബാസ്റ്റ്യന്‍ ചെയര്‍മാനായി ബോസ്‌കോ ഗ്രൂപ്പിന് കേരളത്തില്‍ വെല്‍കെയര്‍ ഹോസ്പിറ്റല്‍ എറണാകുളം, വെല്‍കെയര്‍ കോളേജ് ഓഫ് നഴ്സിങ്ങ് മുളന്തുരുത്തി, ബോസ്‌കോ സില്‍ക്സ് കുറവിലങ്ങാട്, ബോസ്‌കോ സിനിമാസ് കുറവിലങ്ങാട്, തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. യു.എ.ഇയില്‍ പതിനെട്ടോളം കമ്പനികളാണ് ബോസ്‌കോ ഗ്രൂപ്പിന് സ്വന്തമായുള്ളത്.




Post a Comment

0 Comments