Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹരിത സംഗമം 2023 സംഘടിപ്പിച്ചു.



ഏറ്റുമാനൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഹരിത സംഗമം 2023 സംഘടിപ്പിച്ചു. സംഗമത്തിന് മുന്നോടിയായി ഹരിതകര്‍മ്മ സേന അംഗങ്ങളുടെ നേതൃത്വത്തില്‍ റാലിയും നടത്തി. നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും, വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ നഗരസഭ  നിശ്ചയിക്കുന്ന യൂസര്‍ഫീ അനുസരിച്ചു  ശേഖരിച്ചു എം.സി.എഫില്‍ എത്തിക്കുകയാണ് ഹരിത കര്‍മ്മ സേനയുടെ  പ്രധാന ജോലി. വൃത്തിയും വെടിപ്പുമുള്ള നാടായി ജില്ലയെ മാറ്റാനുള്ള മാലിന്യനിര്‍മ്മാര്‍ജ്ജന പോരാട്ടത്തിന്റെ ഭാഗമാണ് ഹരിതകര്‍മ്മ സേനയുടെ സേവനം.  ഏറ്റുമാനൂര്‍ കെ.എന്‍.ബി ഓഡിറ്റോറിയത്തില്‍ നടന്ന ഹരിത സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ഷാജി  അധ്യക്ഷയായിരുന്നു.  ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഹരിത കേരള മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജിത്ത്,  പി.സി.ബി എന്‍ജിനീയര്‍ ബിജു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  അജിത ഷാജി, ഡോക്ടര്‍ എസ്.ബീന, കൗണ്‍സിലര്‍മാരായ തങ്കച്ചന്‍ കോണിക്കല്‍, ഇ.എസ് ബിജു, എം.കെ സോമന്‍, കെ.കെ ശോഭന കുമാരി, ഉഷാ സുരേഷ്, നഗരസഭ സെക്രട്ടറി എ ഫിറോസ്ഖാന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു . ഇതോടനുബന്ധിച്ച്ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള പരിശീലനവും, വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments