Breaking...

9/recent/ticker-posts

Header Ads Widget

കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയ സമ്മേളനം ഏറ്റുമാനൂര്‍ ജേസീസ് ഹാളിലെ കെ.എസ്. രാജഗോപാല്‍ നഗറില്‍ നടന്നു



കേരള വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂര്‍ ഏരിയ സമ്മേളനം ഏറ്റുമാനൂര്‍ ജേസീസ് ഹാളിലെ കെ.എസ്. രാജഗോപാല്‍ നഗറില്‍ നടന്നു. സമ്മേളനം വ്യാപാരി വ്യവസായി സമിതി  സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു  ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ  തെറ്റായ സാമ്പത്തിക നയങ്ങളുടെ ഭാഗമായി, വ്യാപാര മേഖല  വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ്  കടന്നു പോവുകുന്നതെന്ന്  ഇ.എസ് ബിജു പറഞ്ഞു. സമിതി ഏരിയ പ്രസിഡന്റ് റ്റി.ജെ.മാത്യു തെങ്ങുംപ്ലാക്കില്‍ അധ്യക്ഷനായിരുന്നു.  സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബേബി കോവിലകം മുഖ്യപ്രഭാഷണം നടത്തി.  നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ,നീണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബാബു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പി.യു. തോമസ് അടക്കമുള്ള  പ്രമുഖ വ്യക്തികളെയും മുതിര്‍ന്ന വ്യാപാരികളെയും മികച്ച മാധ്യമപ്രവര്‍ത്തകരെയും ആദരിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍  മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി  എം.കെ.സുഗതന്‍  പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഏരിയ ട്രഷറര്‍  അഡ്വക്കേറ്റ് നിതിന്‍ പുല്ലുകാടന്‍  വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം പി.എ ഇര്‍ഷാദ്,  ജില്ലാ വൈസ് പ്രസിഡന്റ് അന്നമ്മ രാജു, എം.കെ. ജയകുമാര്‍, ടി.വി ബിജോയ്, സണ്ണി ഞൊങ്ങിണി, ജി.ജി സന്തോഷ് കുമാര്‍,എം. വി.രാധാകൃഷ്ണന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments