Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ തൊഴില്‍മേള സ്‌പെക്ട്രം 2023 ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ നടന്നു



സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ തൊഴില്‍മേള സ്‌പെക്ട്രം 2023 ഏറ്റുമാനൂര്‍ ഐ.ടി.ഐ യില്‍ നടന്നു. ജില്ലാ അടിസ്ഥാനത്തില്‍ നടക്കുന്ന തൊഴില്‍മേളയില്‍ 31 വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ചവരും ഈ വര്‍ഷം പരിശീലനം പൂര്‍ത്തീകരിക്കുന്നതുമായ ട്രെയിനികളാണ് പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ DWMS ല്‍ കോട്ടയം ജില്ലയിലേക്ക് രജിസ്റ്റര്‍ ചെയ്ത 101 വിവിധ കമ്പനികളില്‍ നിന്നും 43 സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുത്തു. ജില്ലയിലെ അഞ്ച് ഗവണ്‍മെന്റ് ഐ.ടി.ഐ കള്‍, പട്ടികജാതി വകുപ്പിന് കീഴിലുള്ള നാല് ഐ.ടി.ഐ കള്‍, 19 സ്വകാര്യ ഐ.ടി.ഐ കളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുത്തു. 700 ഓളം ട്രെയിനികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജി തടത്തില്‍ അധ്യക്ഷനായിരുന്നു. കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് സാംരാജ് എം.എഫ്, പള്ളിക്കത്തോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍  കെ.ബി ജയകുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍  അജിത്ത് എ.ആര്‍, ഐ.എം.സി മെമ്പര്‍ മാത്തുക്കുട്ടി മാങ്കോട്ടില്‍, കേരള സ്റ്റേറ്റ് പ്രൈവറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഫാദര്‍ തോമസ് പാണനാല്‍,  പി.ടി.എ പ്രസിഡണ്ട് സാലി ജോജി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍ വി.എം  പ്രിന്‍സിപ്പാള്‍ സൂസി ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments