Breaking...

9/recent/ticker-posts

Header Ads Widget

മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



കാഞ്ഞിരപ്പള്ളിയില്‍ വില്പനയ്ക്കായി മയക്കുമരുന്ന് വീട്ടില്‍ സൂക്ഷിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി പൂതക്കുഴി ഇല്ലത്തു പറമ്പില്‍ മുഹമ്മദ് കൈസ് (22) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടിയത്. ഇയാള്‍ വില്‍പ്പനയ്ക്കായി ലഹരിവസ്തുക്കള്‍ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ കഴിഞ്ഞദിവസം രാത്രിയില്‍  ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേര്‍ന്ന് നടത്തിയ  പരിശോധനയില്‍ ഇയാളുടെ ബെഡ്‌റൂമില്‍ നിന്നും  0.11 ഗ്രാം എല്‍. എസ്.ഡി സ്റ്റാമ്പും, 0.25 ഗ്രാം ഹാഷിഷ്  ഓയിലും കണ്ടെടുക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞ ഇയാളെ പോലീസ് സംഘം തൃശ്ശൂരില്‍ നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷിന്റോ പി. കുര്യന്‍, എസ്.ഐ ശശികുമാര്‍, സി.പി.ഒ മാരായ ബോബി, വിമല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments