Breaking...

9/recent/ticker-posts

Header Ads Widget

കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ പാലായില്‍ നടന്നു



പാര്‍ലമെന്റിലും നിയമസഭകളിലും നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുവാന്‍ രാഷ്ട്രീയ കക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. വനിതാ ശക്തീകരണ രംഗത്ത് വന്‍ മുന്നേറ്റമാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. എല്ലാ മേഖലകളിലും വനിതാ നേതൃത്വം എത്തിപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള വനിതാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ പാലായില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന തല അംഗത്വ പ്രചാരണപരിപാടികളും ജോസ്.കെ.മാണി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് പന്തലാനി അദ്ധ്യക്ഷയായിരുന്നു.സെബാസ്‌ററ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ആന്‍സമ്മ തോമസ്, രാജി ഈട്ടിക്കല്‍ , അഡ്വ. ജില്ലറ്റ് ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ എന്നിവര്‍ ആദ്യ മെമ്പര്‍ഷിപ്പുകള്‍ ഏറ്റുവാങ്ങി. സിന്ധു മോള്‍ ജേക്കബ്ബ്, പ്രൊഫ. ഡോ. ആന്‍സി ജോസ്, സെല്ലി ജോര്‍ജ്, അഡ്വ. ബെററി ഷാജു, മിനി സാവിയോ,  ലിസി ബേബി, സാറാമ്മ ജോണ്‍ ഷീല തോമസ്, റാണി ജോസ്, ജിജി തമ്പി , ലീനാ സണ്ണി, , മഞ്ജു ബിജു, ആനിയമ്മ ജോസ് എന്നിവര്‍ പ്രസംഗിച്ചു. വനിതാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമാരായ വത്സമ്മ എബ്രാഹം, സലോമി ബേബി, കരോളിന്‍ ജെറിഷ് , പ്രേമ കൃഷ്ണകുമാര്‍ , വിജി വിനോദ്, എ.ജി.അനിത  എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments