Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിടങ്ങൂര്‍ എന്‍ എസ് എസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ തിളക്കമാര്‍ന്ന പ്രകടനം



സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് തിരുവാതിര, നാടന്‍പാട്ട്, സംസ്‌കൃത കഥാ രചന , അക്ഷരശ്ലോകം എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍നിന്ന് നാടന്‍പാട്ട് , വഞ്ചിപ്പാട്ട് എന്നിവയിലുമാണ് സ്‌കൂളിലെ കലാപ്രതിഭകള്‍ മത്സരിച്ചത്. നാടന്‍പാട്ട് , വഞ്ചിപ്പാട്ട് ,തിരുവാതിര , അക്ഷരശ്ലോകം, സംസ്‌കൃത കഥാരചന എന്നിവയില്‍ എ ഗ്രേഡോടെ വിജയം നേടിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടന്‍പാട്ടിന് ബി ഗ്രേഡും ലഭിച്ചു. റവന്യൂ ജില്ലാ മത്സരത്തില്‍ തിരുവാതിര കളിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്‌കൂള്‍ ടീം അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. കിടങ്ങൂരിന്റെ തിരുവാതിരയിലെ മികവ് കോഴിക്കോട്ട് നടന്ന മത്സരത്തില്‍ എ ഗ്രേഡ് നേടിയാണ് വിദ്യാര്‍ത്ഥിനികള്‍ തെളിയിച്ചത്. റവന്യൂ ജില്ലാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനേക്കാള്‍ പോയിന്റ് നേടിയാണ് എ ഗ്രേഡ് കരസ്ഥമാക്കിയത് എന്നത് തിരുവാതിര ടീമിന്റെ അഭിമാനാര്‍ഹമായ നേട്ടമാണ്. കലോത്സവത്തില്‍ പങ്കെടുത്ത കുട്ടികളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ മികവു തെളിയിച്ച കുട്ടികളെ അധ്യാപകരും PTA യും അഭിനന്ദിച്ചു.





Post a Comment

0 Comments