Breaking...

9/recent/ticker-posts

Header Ads Widget

സ്വയം തൊഴില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം നടത്തി



കോട്ടയം സോഷ്യല്‍  സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍  നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി സ്വയം തൊഴില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം നടത്തി.  ലോണ്‍ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷയായിരുന്നു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോണ്‍ മേളയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്കായി പന്ത്രണ്ടര ലക്ഷം രൂപയാണ് വിതരണം ചെയ്തത്. പശു, ആട്, കോഴി വളര്‍ത്തല്‍, തയ്യല്‍ യൂണീറ്റ്, പലഹാര യൂണിറ്റ്, സംഘകൃഷി, പെട്ടിക്കട തുടങ്ങിയ വിവിധങ്ങളായ സ്വയം തൊഴില്‍ പദ്ധതികള്‍ ചെയ്യുന്നതിനായാണ് ലോണ്‍ ലഭ്യമാക്കിയത്.




Post a Comment

0 Comments