Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 102- മത് ജയന്തി ആഘോഷം ഫെബ്രുവരി രണ്ടിന്



ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 102- മത് ജയന്തി ആഘോഷം ഫെബ്രുവരി രണ്ടിന്  ആചരിക്കും. ഇതോടനുബന്ധിച്ച് ജയന്തി സമ്മേളനവും നടക്കും. 23 മുതല്‍ അഖിലഭാരത ഭാഗവതാമൃത സത്രത്തിനു തുടക്കം കുറിക്കും. സത്രത്തിന്റെ ഭാഗമായി  ഗണേശ മണ്ഡപത്തില്‍ പ്രശസ്ത കലാകാരന്മാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് വൈകിട്ട് ഭാഗവതാമൃത സത്ര സമര്‍പ്പണം നടക്കും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് മുഖ്യ യജ്ഞാചാര്യന്‍. 23ന് സംഗീതജ്ഞന്‍ ടി. എസ്. രാധാകൃഷ്ണന്റെ ഭക്തിഗാന തരംഗിണിയും 24ന് കണ്ണന്‍. ജി.നാഥിന്റെ സംഗീത സന്ധ്യയും 27ന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീത സദസ്സും ഫെബ്രുവരി ഒന്നിന് കാവാലം ശ്രീകുമാറിന്റെ സംഗീത സദസും ഉണ്ടായിരിക്കും.



Post a Comment

0 Comments