ഓട്ടോറിക്ഷയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ നാലുപേര്‍ പോലീസിന്റെ പിടിയിലായി. നേപ്പാള്‍ സ്വദേശികളായ നീരജ് ടിമാല്‍സിന (22), കമലേഷ് ഖഡ്ക (20), സമീര്‍ സന്തോഷ് (18), റോബിന്‍സണ്‍ ഗണേഷ് (21) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം പാലാ സ്വദേശിയായ മാര്‍ട്ടിന്‍ തോമസ് എന്നയാളുടെ ഓട്ടോറിക്ഷയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മൊബൈല്‍ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തുകയും പിടി കൂടുകയുമായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, സി.പി.ഒ മാരായ ശ്യാംലാല്‍, മഹേഷ്, അരുണ്‍ സി.എം, രഞ്ജിത്ത്, അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




0 Comments