Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.



പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. ഹൈസ്‌കൂളിന്റെ 127-മത് വാര്‍ഷികവും ഹയര്‍ സെക്കന്ററിയുടെ 25-ാം വാര്‍ഷികവുമാണ് ആഘോഷിച്ചത്. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂര്‍ മാനേജര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അധ്യക്ഷനായിരുന്നു. കോര്‍പറേറ് എജ്യുക്കേഷനല്‍ ഏജന്‍സി സെക്രട്ടറി ഫാദര്‍ ബര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം ബിജി ജോജോ ആശംസകളര്‍പ്പിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് ചടങ്ങില്‍  യാത്രയയപ്പും നല്‍കി. അധ്യാപകന്‍, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പുരസ്‌കാരങ്ങള്‍ നേടിയ മാത്യു എം കുര്യാക്കോസ്, അധ്യാപകരായ സിസ്റ്റര്‍ കൊച്ചുറാണി പി ജോസ്, ഷാജി എം ജോസ് , ബേബി ജോസ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. സ്‌കോളര്‍ഷിപ്പ് പുരസ്‌കാര വിതരണവും നടന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.




Post a Comment

0 Comments