Breaking...

9/recent/ticker-posts

Header Ads Widget

സ്‌പെക്ട്രം -2023 - കോട്ടയം ജില്ലാ തൊഴില്‍മേള ബുധനാഴ്ച ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ. കാമ്പസില്‍ നടക്കും



സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌പെക്ട്രം -2023 - കോട്ടയം ജില്ലാ  തൊഴില്‍മേള ബുധനാഴ്ച ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ. കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിനകത്തും പുറത്തു നിന്നുമായി 80- കമ്പനികള്‍ പങ്കെടുക്കും.  2000 - ത്തിലേറെ ട്രെയിനികളും മേളയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ തൊഴില്‍ദാന പദ്ധതിയുമായി ബന്ധിപ്പിച്ചാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 24 -സ്വകാര്യ , ഗവണ്‍മെന്റ് ഐ.ടി.ഐ. കളിലെ വിദ്യാര്‍ഥികളടക്കം 2000 ത്തിലധികം ട്രെയിനികള്‍ പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10 -ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍ മേള ഉദ്ഘാടനം ചെയ്യും. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ സൂസി ആന്റണി, കെ. ബി.ജയകുമാര്‍, ജോണ്‍സണ്‍ മാത്യു, പി.എസ്. വിനോദ് കുമാര്‍, ഫാ.തോമസ് പാണനാല്‍, പി.എസ്. ബിജു എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments