Breaking...

9/recent/ticker-posts

Header Ads Widget

സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ



ആധാരം എഴുത്ത് അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ എല്ലാ സബ് രജിസ്ട്രാര്‍  ഓഫീസുകള്‍ക്ക് മുന്നിലും വെള്ളിയാഴ്ച പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാനത്ത് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്  ഓരോ വ്യക്തിക്കും രജിസ്‌ട്രേഷന്‍ നടപടികള്‍ സ്വന്തം നിലയില്‍ ആധാരം തയ്യാറാക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടന സമരം നടത്തിയിരുന്നു. പ്രതിഷേധ സമരത്തിന്റെ പ്രതികാര നടപടിയായി  സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സര്‍, ജില്ലാ പ്രസിഡണ്ട് തുടങ്ങിയവരുടെ ആധാരം എഴുത്ത് ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ അസോസിയേഷന്‍ വനിതാ നേതാവ് സതി കെ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സമരത്തിന് അസോസിയേഷന്‍ നേതാക്കളായ പ്രീതി രാജേഷ്, ഐ.എന്‍. ഹരീന്ദ്രനാഥന്‍, ജോസ് സെബാസ്റ്റ്യന്‍ കുഴിക്കോട്ടായില്‍, ഷിന്‍സി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments