Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സിനു മുന്നില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം



മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു മുന്നില്‍ ആംബുലന്‍സിനു മുന്നില്‍ ചാടിയ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പുന്നപ്ര കറുകപ്പറമ്പില്‍ സെബാസ്റ്റ്യന്‍ തോമസാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് സെബാസ്റ്റിയന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ നിത്യബാറിനു മുന്നിലെ റോഡില്‍ നിന്നും ആംബുലന്‍സിനു മുന്നില്‍ ചാടിയത്.  ഉടന്‍ തന്നെ നാട്ടുകാരും പ്രദേശവാസികളായ ഓട്ടോഡ്രൈവര്‍മാര്‍ അടക്കമുള്ളവരും ചേര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. തുടര്‍ന്ന് ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് അടക്കം വിധേയമാക്കി. എന്നാല്‍, ശനിയാഴ്ച രാവിലെയോടെ ഇയാളുടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.




Post a Comment

0 Comments