Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം



വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയ്‌നര്‍ ഷെര്‍ലി ഷിബുവിന്റെ ശിക്ഷണത്തില്‍ റിപ്പബ്ലിക്ദിന പ്രാധാന്യത്തെപ്പറ്റിയും സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ചും ഇരുപതോളം കുട്ടികള്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനാലാപനവും മധുര പലഹാര വിതരണവും നടത്തി. ഭാരത ശില്പികള്‍ വിഭാവനം ചെയ്ത സമത്വ സുന്ദരമായ ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ബോധിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെന്നി വര്‍ഗീസ് മുണ്ടത്താനത്ത് മുഖ്യപ്രഭാഷണം നടത്തി.  വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആനിയമ്മ ജോസ്, പിടിഎ പ്രസിഡന്റ് റെജി എം ആര്‍, ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ, പി ടി എ വൈസ് പ്രസിഡന്റ് ബിന്നി, ഷേര്‍ലി ഷിബു എന്നിവര്‍ ആശംസകളര്‍പ്പിച്ചു.




Post a Comment

0 Comments