Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ -ആറാട്ടുകടവ് റോഡിന്റെ ഉദ്ഘാടനം



ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിഹിത ഫണ്ടില്‍ നിന്നും അനുവദിച്ച പന്ത്രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ആര്‍പ്പുക്കര പഞ്ചായത്ത് അല്‍ഫോന്‍സാ -ആറാട്ടുകടവ് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വഹിച്ചു.  കോലേട്ടമ്പലത്തിലെ ആറാട്ട് കടന്നു പോകുന്ന ഈ റോഡ് വര്‍ഷങ്ങളായി താറുമാറായി കിടക്കുകയായിരുന്നു. ആര്‍പ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അന്നമ്മ മാണി, എസ്സി. കെ. തോമസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ദീപ ജോസ്, വിഷ്ണു വിജയന്‍, ജസ്റ്റിന്‍ ജോസഫ്, അരുണ്‍ ഫിലിപ്പ്,റോയി പുതുശ്ശേരി,ടിറ്റോ പയ്യനാടന്‍, അഡ്വ. ടി. വി. സോണി എന്നിവര്‍ പ്രസംഗിച്ചു




Post a Comment

0 Comments