Breaking...

9/recent/ticker-posts

Header Ads Widget

ലോക ക്യാന്‍സര്‍ ദിനത്തില്‍ ഡോ ജോജോ വി ജോസഫിന്റെ ഫോര്‍ത്ത് ഫെബ്രുവരി എന്ന ആല്‍ബം പുറത്തിറങ്ങി



ലോക ക്യാന്‍സര്‍ ദിനത്തില്‍ കാരിത്താസ് ആശുപത്രിയിലെ ക്യാന്‍സര്‍ ചികിത്സകനായ ഡോ ജോജോ വി ജോസഫിന്റെ ഫോര്‍ത്ത് ഫെബ്രുവരി എന്ന ആല്‍ബം പുറത്തിറങ്ങി.  കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും, പ്രമുഖ ഓങ്കോ സര്‍ജനുമാണ് ഡോക്ടര്‍ ജോജോ വി ജോസഫ്. ക്യാന്‍സര്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്ക് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് സമ്മാനിക്കുന്ന വീഡിയോ ആല്‍ബമാണ് ഫോര്‍ത്ത് ഫെബ്രുവരി. ഫെബ്രുവരി നാലിനു ചങ്ങനാശേരിയില്‍ വച്ച് നടന്ന പ്രകാശനകര്‍മ്മം അപ്പോസ്‌തൊലിക് ന്യുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജോര്‍ജ് കോച്ചേരി നിര്‍വഹിച്ചു. ഡോക്ടര്‍ സുകേഷ് ആര്‍.എസിന്റെയാണ്  വരികള്‍. മ്യൂസിക് നല്‍കിയിരിക്കുന്നത് അനിറ്റ് പി. ജോയിയും, ആലപിച്ചിരിക്കുന്നത് വിഷ്ണു പ്രസാദും ആണ് .സോബി എഡിറ്റ്‌ലൈന്‍ ആണ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. 1980 ഫിലിംസിനു വേണ്ടി ഫൈസല്‍ കുളത്തൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ആല്‍ബത്തില്‍, ടോമി പര്‍ണ്ണശാല, ജിന്‍സി ചിന്നപ്പന്‍, ശ്രുതി സുവര്‍ണ്ണ, ബിനു വായ്പൂര്, മധു ഡി വായ്പൂര് , മാസ്റ്റര്‍ ജേക്കബ് ഷിജോ തുടങ്ങിയവര്‍ക്കൊപ്പം ഡോക്ടര്‍ ജോജോ വി ജോസഫും അദിനയിക്കുന്നു.അസുഖം വന്നാല്‍ പ്രതീക്ഷ നശിക്കാതെ മരുന്നിനോടൊപ്പം, കുടുംബത്തിന്റെ  കരുതലും, സ്‌നേഹവും, അസുഖം വേഗം സുഖപ്പെടാനും, മുന്നോട്ടു ജീവിക്കാനും പ്രേരണ നല്‍കും എന്ന സന്ദേശമാണ്  ഗാനം നല്‍കുന്നത് . ഒരു രോഗവും ഒന്നിന്റെയും അവസാനം അല്ലെന്നും, ഏവര്‍ക്കും  പണമോ , മറ്റു വേര്‍തിരിവുകളോ  ഇല്ലാതെ ശരിയായ  ചികിത്സയും പരിഗണനയും ഉറപ്പുവരുത്തണമെന്നും ഈ വീഡിയോ ഗാനം ഓര്‍മിപ്പിക്കുന്നു. യഥാര്‍ത്ഥ ജീവിതങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന തരത്തില്‍ ഏവര്‍ക്കും ആസ്വാദ്യകരമായ ഗാനവും ചിത്രീകരണവും ആണ്  ഒരുക്കിയിട്ടുള്ളത്.




Post a Comment

0 Comments