കാലിത്തീറ്റയില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയെക്കുറിച്ച് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ച് മോന്‍ സ് ജോസഫ് M LA. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പശുക്കള്‍ രോഗബാധിതരാവുകയും ചത്തുവീഴുകയും ചെയ്ത സംഭവമാണ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ചത്. ആപ്പാഞ്ചിറയിലും പുന്നത്തുറയിലും പശുക്കള്‍ ചത്ത കാര്യവും MLA ചൂണ്ടിക്കാട്ടി. K.S സുപ്രീം കാലിത്തീറ്റയുടെ വിതരണം നിര്‍ത്തിവയ്കണമെന്ന് MLA ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാവണമെന്നും മോന്‍സ് ജോസഫ് MLA ആവശ്യപ്പെട്ടു. കാലിത്തീറ്റയിലെ വിഷാംശം മൂലം പശുക്കള്‍ ചത്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി സഭയെ അറിയിച്ചു. കാലിത്തീറ്റയുടെ ഗുണനിലവാര പരിശോധന നടത്താനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.





0 Comments