പാചക വാതക വില വര്‍ധനവിനെതിരെ NCP ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ അടുപ്പുകൂട്ടി സമരം നടത്തി. ഒഴിഞ്ഞ ഗ്യാസ് സിലണ്ടറുകള്‍ കമഴ്ത്തി അടുക്കി അതിനുമേല്‍ ടൈല്‍ നിരത്തിയാണ് അടുപ്പു കൂട്ടി കാപ്പി തിളപ്പിച്ച് പ്രതീകാത്മക സമരം നടത്തിയത്. പ്രതിഷേധ സമരക്കാര്‍ കാപ്പി തിളപ്പിച്ച് പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.പ്രതിഷേധ സമരം NCP സംസ്ഥാന വൈസ് പ്രസിഡന്റും, KFDC ചെയര്‍പേഴ്‌സനുമായ ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു . NCP ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് നിബു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പ്രതിഷേധ ധര്‍ണ്ണയ്ക്ക് NCP നേതാക്കളായ റെജി പുതുപ്പള്ളി, വിജയന്‍ നായര്‍, അരുണ്‍ കുമാര്‍, നാരായണന്‍ നായര്‍, റെജി ഇ.കെ, ഫ്രാന്‍സിസ്, സത്യന്‍ വി കൃഷ്ണന്‍, ഷൈജു പി.ആര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments