Breaking...

9/recent/ticker-posts

Header Ads Widget

സരസ് കലാമേളയിലെ ഗായിക അല്‍ഫോന്‍സായെ ആദരിച്ചു



ഭരണങ്ങാനം പഞ്ചായത്തിലെ വനിതാദിനാഘോഷ ഭാഗമായി സരസ് കലാമേളയിലെ ഗായിക അല്‍ഫോന്‍സായെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ സിന്ധു പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് വിനോദ് ചെറിയാന്‍ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.   നീന്തല്‍ പരിശീലക രാധാമണിയെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സമ്മ ജോര്‍ജ്ജുകുട്ടിയും മുന്‍ കുടുംബശ്രീ അംഗം നൂറുവയസുള്ള ഏലിക്കുട്ടി ജോസഫിനെ പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണിയും പൊന്നാട അണിയിച്ചു. ഹരിതകര്‍മ്മസേനയ്ക്കുള്ള യൂണിഫോംവിതരണം മെമ്പര്‍ ജോസുകുട്ടി അമ്പലമറ്റം നിര്‍വഹിച്ചു. കുടുംബശ്രീ അംഗത്തിന് വീടുപണിക്കുള്ള ധനസഹായം സി.ഡി.എസ്.ചെയര്‍ പേഴ്‌സണ്‍ സിന്ധു പ്രദീപ് നല്‍കി. മെമ്പര്‍ മാരായ ബിജു എന്‍.എം., സുധ ഷാജി, റെജി മാത്യു, രാഹുല്‍ കൃഷ്ണന്‍, സെക്രട്ടറി സജിത്ത് മാത്യൂസ്, അസി.സെക്രട്ടറി രശ്മി മോഹന്‍, പാര്‍വതി ബി.സി., ശരണ്യ മോഹന്‍, പ്രതിഭ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments