Breaking...

9/recent/ticker-posts

Header Ads Widget

അഗതി മന്ദിരത്തിന് പുതിയ ആംബുലന്‍സ്



ഞീഴൂര്‍ നിത്യസഹായകന്‍ ട്രസ്റ്റിന്റെ അമ്മവീട് അഗതി മന്ദിരത്തിന് പുതിയ ആംബുലന്‍സ് ലഭ്യമാക്കി. കിടപ്പ് രോഗികളെ ചികിത്സകള്‍ക്കായി കൊണ്ടുപോകുവാനും ആരോരും ഇല്ലാത്ത കിടപ്പുരോഗികളെ ഏറ്റെടുത്തു കൊണ്ടുവരുവാനും വേണ്ടിയാണ് ആംബുലന്‍സ് ഉപയോഗിക്കുന്നത്. ഞീഴൂര്‍ സ്വദേശിയും വിദേശ മലയാളിയും ആയ മാത്യു എബ്രാഹം പായിത്തുരുത്തേല്‍ അഞ്ചു ലക്ഷം രൂപ ആംബുലന്‍സ് വാങ്ങുന്നതിനായി ട്രസ്റ്റിനു നല്‍കിയിരുന്നു. ട്രസ്റ്റ് വാങ്ങിയ ആംബുലന്‍സിന്റെ ആശീര്‍വാദകര്‍മം ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളി വികാരി സജി മെത്താനത്ത് നിര്‍വഹിച്ചു. യോഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സിന്ധു അനില്‍, തോമസ് അഞ്ജമ്പില്‍, സുരേന്ദ്രന്‍ കെ കെ, ചാക്കോച്ചന്‍ കുര്യംതടം, ജെയിംസ് കൈതമല, ജോമിന്‍ ചാലില്‍, ജയിംസ് കാവാട്ടുപറമ്പില്‍, ടോജി കണ്ണികുളത്തേല്‍, ജോര്‍ജ് ഇടപ്പാറയില്‍, എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments