അതിരമ്പുഴ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതി ആസൂത്രണമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള കരട് പദ്ധതി രേഖ അവതരണവും, വികസന സെമിനാറും നടന്നു. അതിരമ്പുഴ അല്‍ഫോന്‍സാ ഹാളില്‍ നടന്ന വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ഡോക്ടര്‍ റോസമ്മ സോണി മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിപ്രകാശ് പദ്ധതി രേഖ അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സ് വര്‍ഗീസ്, അന്നമ്മ മാണി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജെയിംസ് തോമസ്, ഫസീന സുധീര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു എന്നിവര്‍ സംസാരിച്ചു.





0 Comments