അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോജോ ആട്ടേലിന് സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡ് ലഭിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ ജോജോ ആട്ടേലിന് കഴിഞ്ഞ 10 വര്‍ഷക്കാലമായി നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പുതിയ പുരസ്‌കാര ലബ്ധി. വേദഗിരി മലയില്‍ ആയിരത്തിലധികം ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു പരിപാലിച്ചു കൊണ്ടാണ് ജോജോ കര്‍മ്മമണ്ഡലത്തില്‍ നിറയുന്നത്. ഒട്ടനവധിയായ ഔഷധസസ്യങ്ങള്‍ നിലനിന്നിരുന്ന വേദഗിരി മല പില്‍ക്കാലത്ത് സംരക്ഷണം ഇല്ലാതെ നാശോന്‍മുഖമായ നിലയിലായിരുന്നു. 2022ലെ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍, ജില്ലാ കളക്ടര്‍ ഡോക്ടര്‍ പി.കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല എന്നിവരുടെ നേതൃത്വത്തില്‍, കോട്ടയം സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഭാരവാഹികളും ഏറ്റുമാനൂര്‍ എസ്.എം.എസ്.എം ലൈബ്രറി ഭാരവാഹികളും വിവിധ സന്നദ്ധ സംഘടന ഭാരവാഹികളും ഒത്തുചേര്‍ന്നാണ് വേദഗിരി മലയില്‍ വനവല്‍ക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. കോട്ടയം സോഷ്യല്‍ ഫോറസ്റ്റ്‌റി എ.സി.എഫ് ഡോക്ടര്‍ ജി പ്രസാദ്, നിലവിലെ എ.സി.എഫ് സാജു, നാസര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ പിന്തുണയും കൃഷിവകുപ്പിന്റെ സഹകരണവും ജോജോയുടെ ഈ നവീന ആശയത്തിന് പിന്‍ബലമേകി. ഈ വരുന്ന 24 ന് മന്ത്രി വി.എന്‍ വാസവന്‍ പാറമ്പുഴയിലെ ആരുണ്യ ഭവനില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും.





0 Comments