കടുത്ത വേനല്‍ ചൂടില്‍ ജനങ്ങള്‍ക്ക് ആശ്വാസവുമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഭാര വിതരണം ആരംഭിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംഭാരം വിതരണം ചെയ്യുന്നത്. ജില്ലയില്‍ ആദ്യമായിട്ടാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഒരു പഞ്ചായത്തില്‍ വേനല്‍ക്കാലത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വേനല്‍ ചൂട് കുറയുന്നതു വരെ സൗജന്യമായി സംഭാരം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫസീന സുധീര്‍, മെമ്പര്‍മാരായ ബേബിനാസ് അജാസ്, അമൃത റോയ് , ഐ.സി സാജന്‍, ഷിമി സജി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷെബിന നിസാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന സണ്ണി, അസിസ്റ്റന്റ് സെക്രട്ടറി അമ്പിളി കെ, എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments