അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍.പി സ്‌കൂളില്‍ പഠനോത്സവവും, എന്‍ഹാന്‍സിംഗ് ലേണിങ് ആംബിയന്‍സിന്റെ ഭാഗമായി ഇംഗ്ലീഷ് കാര്‍ണിവലും സംഘടിപ്പിച്ചു.സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ സാജന്‍ പുളിക്കല്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിമോള്‍ കെ. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോസ് അമ്പലക്കുളം മുഖ്യപ്രഭാഷണം നടത്തി.വായന ചങ്ങാത്തത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും ചേര്‍ന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ നടത്തി. കുട്ടികള്‍ വിവിധ സ്‌കിറ്റുകള്‍ അവതരിപ്പിച്ചു. പഠനോത്സവത്തിന്റെ ഭാഗമായി ക്ലാസ് അടിസ്ഥാനത്തില്‍ കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. അറബി, ഹിന്ദി ഭാഷാ ദിനങ്ങളോടനുബന്ധിച്ചുള്ള പഠനപ്രവര്‍ത്തങ്ങളുടെ അവതരണവും ഉണ്ടായിരുന്നു. അദ്ധ്യാപകര്‍, പി.റ്റി.എ പ്രസിഡണ്ട് പി.കെ ശ്രീകാന്ത്, പി.ടി.എ ഭാരവാഹികള്‍, എം.പി.ടി.എ പ്രസിഡന്റ് ഷാനി സനൂപ് , മറ്റു എം.പി.ടി.എ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments