അതിരമ്പുഴ സെന്റ്‌മേരിസ് എല്‍.പി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തെ അക്കാദമിക മികവുകളുടെ അവതരണവും പ്രദര്‍ശനവും സ്‌കൂള്‍ അങ്കണത്തില്‍ അരങ്ങേറി. വാര്‍ഡ് മെമ്പര്‍ ബേബിനാസ് അജാസ് പഠനോത്സവത്തിന്റെ ഭാഗമായ 'നിറക്കൂട്ട് 2023 'ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോസ്‌മേരി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ മാനേജര്‍ മദര്‍ റോസ് കുന്നത്തുപുരയിടം സന്ദേശം നല്‍കി. എം.പി.ടി.എ പ്രസിഡന്റ് മഞ്ജു ജോര്‍ജ് ആശംസകള്‍ അര്‍പ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് പാവത്തില്‍ പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിവിധതരം ചക്ക ഉല്‍പ്പന്നങ്ങള്‍,ഗണിത രൂപങ്ങള്‍, റോഡ് നിയമ ബോധവല്‍ക്കരണം, കുട്ടികള്‍ തയ്യാറാക്കി കൊണ്ടുവന്ന നാടന്‍ വിഭവങ്ങള്‍, അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷത്തോടനുബന്ധിച്ചുണ്ടാക്കിയ മില്ലറ്റ് വിഭവങ്ങളുടെ പ്രദര്‍ശനം, വിവിധതരം ഭക്ഷ്യവിഭവങ്ങള്‍, ഓല കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, മൈദകൊണ്ട് ഉണ്ടാക്കിയ പഴങ്ങളുടെയും പച്ചക്കറികളുടെയും രൂപങ്ങളുടെ പ്രദര്‍ശനം, പഴയകാലത്തെ കൃഷി ഉപകരണങ്ങള്‍, സ്റ്റാമ്പുകള്‍, കുട്ടികള്‍ തയ്യാറാക്കിയ പതിപ്പുകള്‍, കരകൗശല വസ്തുക്കള്‍, പാള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, പലതരം കളിവീടുകളുടെ പ്രദര്‍ശനം എന്നിവയും നടന്നു.





0 Comments