അയര്‍ക്കുന്നം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ സമാപിച്ചു. SNDP ശാഖായോഗം വക ഗുരുദേവ ക്ഷേത്രത്തില്‍ മൂന്നു ദിവസമായി നടന്നു വന്ന ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് വൈകീട്ട് താലപ്പൊലി ഘോഷയാത നടന്നു. പന്നിക്കുഴി ശ്രീനാരായണ നഗറില്‍ നിന്നും ആരംഭിച്ച പ്രൗഡഗംഭീരമായ ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കു ചേര്‍ന്നു. താലപ്പൊലി യേന്തിയ വനിതകളും വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രയെ ആകര്‍ഷകമാക്കി. താലപ്പൊലിഘോഷയാത്ര ഗുരുദേവക്ഷേത്രത്തിലെത്തിയ ശേഷം ദീപാരാധനയും കൊടിയിറക്കും നടന്നു. ഗുരുദേവ കൃതികളുടെ ആലാപനം ഗുരുപൂജ സമര്‍പ്പണം പ്രഭാഷണം മഹാ പ്രസാദമൂട്ട് ദീപാരാധന ഗാനമേള തുടങ്ങിയ പരിപാടികളാണ് നടന്നത്.





0 Comments