Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ഗവ എല്‍.പി സ്‌കൂളിന്റെ 113-ാമത് വാര്‍ഷികാഘോഷവും, അധ്യാപക-രക്ഷകര്‍ത്തൃ സമ്മേളനവും നടന്നു.



അയര്‍ക്കുന്നം ഗവ എല്‍.പി സ്‌കൂളിന്റെ 113-ാമത് വാര്‍ഷികാഘോഷവും, അധ്യാപക-രക്ഷകര്‍ത്തൃ സമ്മേളനവും നടന്നു. നിറവ് 2023 ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ്  സീന ബിജു നാരായണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലാല്‍സി  പെരുന്തോട്ടം അധ്യക്ഷയായിരുന്നു. ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം എന്‍ഡോവ് മെന്റുകള്‍ വിതരണം ചെയ്തു.. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.സി ഐപ്പ്  എം.റ്റി.എസ്.ഇ  ജേതാവിനെ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് സബിത എസ്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിത്രരചനാ മത്സര വിജയികളെ ലാന്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ അംഗം ജോസഫ് ചാമക്കാല അനുമോദിച്ചു. ജോയി കൊറ്റത്തില്‍,   ഷാജി കച്ചിമറ്റം,   ബൈജു തടത്തില്‍, അനീഷ് നാരായണന്‍, നീലകണ്ഠന്‍ നമ്പൂതിരി,    മനോജ് റ്റി.എം തുടങ്ങിയവര്‍ പ്രസംഗിച്ചു. കഥകളി ആചാര്യന്‍ കോട്ടയ്കല്‍ അപ്പു നമ്പൂതിരി കഥകളി ഡിജിറ്റല്‍ പ്രസന്റേഷന്‍ നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments