Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു



ഭരണങ്ങാനം  പഞ്ചായത്തിന്റെ 2023 24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 16.81 കോടി രൂപ വരവും 16.58 ലക്ഷം രൂപ ചെലവും 23,63,850 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്‍ വേരനാനി അവതരിപ്പിച്ചത്. . കാര്‍ഷിക വികസനം ,മൃഗ സംരക്ഷണം , ക്ഷീരവികസനം , മാലിന്യ ശുചിത്വ പരിപാടി , ലൈഫ് പദ്ധതി ,ആര്‍ദ്ദ്രം ദുരന്തനിവാരണ പദ്ധതി , പൊതു വിദ്യാഭ്യാസ സംരക്ഷ യജ്ഞം എന്നിവയ്ക്ക് ബഡ്ജറ്റില്‍ പ്രാമുഖ്യ നല്‍കിയിട്ടുണ്ട്. ചെറു ധാന്യ വര്‍ഷത്തിന്റെ പ്രാമുഖ്യമുള്‍കൊള്ളിച്ച് തയ്യാറാക്കിയ സൂപ്പര്‍ ഫുഡ് പദ്ധതി സ്‌കൂളുകളില്‍ സിക്ക് റൂം, ഭിന്നശേഷി സൗഹൃദ പദ്ധതിയുടെ ഭാഗമായുള്ള തിളക്കം 2023, ഹോം ഫാം  ടൂറിസം പദ്ധതികള്‍ എന്നിവ നവീന പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുവാന്‍ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ അംഗന്‍വാടികളുടെ ആധുനിക വല്‍ക്കരണത്തിനായി 13 ലക്ഷം രൂപ വകയിരുത്തി. കുടിവെള്ള പദ്ധതികള്‍ക്കായി 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റ്  അവതരണ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലിന്‍സി ,എത്സമ്മ ജോര്‍ജ്ജ്കുട്ടി, അനു മാത്യു, പഞ്ചായത്ത് മെമ്പര്‍മാരായ ജെസ്സി ജോസ്, ബിജു എന്‍.എം,  സോഫി സേവ്യയര്‍, ബീനാ ടോമി, റെജി മാത്യു, ജോസുകുട്ടി അമ്പലമറ്റത്തില്‍, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.




Post a Comment

0 Comments