ബി.ജെ.പി കൊഴുവനാല്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊഴുവനാല്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജല്‍ജീവന്‍ മിഷന്‍ പദ്ധതി അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ബി.ജെ.പി കൊഴുവനാല്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് കുമാര്‍ പി.എസി ന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉപരോധ സമരം ബി.ജെ.പി സംസ്ഥാന കൗണ്‍സിലംഗം രണ്‍ജിത്ത് ജി മീനാഭവന്‍ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി നിയോജക മണ്ഡലം ട്രഷറര്‍ കെ.ബി രാജേഷ്, പഞ്ചായത്ത് മെമ്പര്‍ മഞ്ജു ദിലീപ്, സ്മിത വിനോദ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments