സഭ വിശ്വാസികള്‍ ബിജെപി ക്ക് അനുകൂലമായി എന്തെങ്കിലും ഒരു വരി പറഞ്ഞാല്‍ ജോസ് കെ മാണി അസ്വസ്ഥനാവുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ ലിജിന്‍ ലാല്‍. പാലാ ബിഷപ്പിനെതിരെ തീവ്രവാദികള്‍ വന്നാലോ, ബൈബിള്‍ കത്തിച്ചാലോ , പുല്‍ക്കൂട്ടില്‍ നിന്ന് ഉണ്ണിയേശുവിനെ എടുത്തു കളഞ്ഞാലോ , നാടകങ്ങളില്‍ അധിഷേപിച്ചാലോ ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിച്ചാലോ വാതുറക്കാതെ ഇരിക്കുന്ന ജോസ് കെ മാണി സഭയുമായി ബന്ധപ്പെട്ടവര്‍ ബിജെപി യെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണ് അസ്വസ്ഥനാകുന്നത്. സഭക്ക് എതിരായ നിലപാടുകള്‍ വിവിധ തലങ്ങളില്‍ നിന്ന് വന്നപ്പോള്‍ മൗനം പാലിച്ച ജോസ് കെ മാണിയില്‍ നിന്ന് വിശ്വാസികള്‍ അകലാന്‍ തുടങ്ങിയപ്പോള്‍ ആണ് സഭക്കും കേരള കോണ്‍ഗ്രസ്സിനും ഒരേ നിലപാടെന്ന് പറഞ്ഞ് ജോസ് കെ മാണി വിശ്വാസികളെ വീണ്ടും വഞ്ചിക്കാന്‍ ശ്രമിക്കുന്നത്. റബ്ബര്‍ കര്‍ഷകരുടെ വിഷയത്തില്‍ ജോസ് കെ മാണിയും പാര്‍ട്ടിയും മുന്‍കാലങ്ങളില്‍ എടുത്ത നിലപാടുകള്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുന്നതായിരുന്നു എന്നും ബിജെപി ജില്ല പ്രസിഡന്റ് ലിജിന്‍ലാല്‍ കുറ്റപ്പെടുത്തി.





0 Comments