ലോക ജലദിനത്തില്‍ വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വറ്റിവരണ്ടു കിടക്കുന്ന മീനച്ചിലാറിന്റെ മടിത്തട്ടില്‍ ഇരുന്ന് ജല സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച നടത്തി. കരകവിഞ്ഞെത്തിയ വെള്ളം എവിടെപ്പോയി എന്ന ചോദ്യമാണ് കുട്ടികള്‍ ഉയര്‍ത്തിയത്. മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ മീനച്ചിലാറിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ വറ്റി വരണ്ട് കിടക്കുകയാണ്. സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്താതെ ശാസ്ത്രീയമായ സംരക്ഷണം കൊടുക്കുകയും പുഴകള്‍ മലിനമാക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴും ഈ നദിയില്‍ നിന്ന് വെള്ളം കിട്ടുമായിരുന്നില്ലേ എന്ന് കുട്ടികള്‍ ചോദിച്ചു. വനങ്ങളും മലകളും നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന് നദികളുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായി തീര്‍ന്നിരിക്കുന്നു എന്നും കുട്ടികള്‍ അഭിപ്രായപ്പെട്ടു. ഒരോ സ്ഥലത്തെയും ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ ആ പ്രദേശത്തെ ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണം. പുഴയെ അറിയാനും സ്‌നേഹിക്കാനും പുഴക്കുവേണ്ടി നിലകൊള്ളാനും കുട്ടികളും മുതിര്‍ന്നവരും മുന്നോട്ടുവന്നാല്‍ നമ്മുടെ നദികള്‍ സംരക്ഷിക്കപ്പെടും എന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു നദിയില്‍ നിന്ന് കുട്ടികള്‍ ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. പരിപാടികള്‍ക്ക് നദീസംരക്ഷണ സമിതി, ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ്, പരിസ്ഥിതി ക്ലബ് തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കി





0 Comments