തെള്ളകം സെന്റ് മേരീസ് പള്ളിയുടെ നേതൃത്വത്തില്‍ കെസി വൈ എം യൂണിറ്റിന്റേയും ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബിന്റെയും യൂത്ത് എംപവര്‍മെന്റിന്റേയും പാലാ ബ്ലഡ് ഫോറത്തിന്റേയും സഹകരണത്തോടെ പള്ളി അങ്കണത്തില്‍ സന്നദ്ധ രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് നിര്‍ണയവും സംഘടിപ്പിച്ചു. വികാരി ഫാ. അജി ചെറുകാക്രാംചേരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി യൂറോളജിസ്റ്റ് ഡോക്ടര്‍ ഫ്രെട്രിക് പോള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ ജനമൈത്രി പോലീസ് സി ആര്‍ ഓ എസ് ഐ ഷാജിമോന്‍ എ റ്റി മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. ഏറ്റുമാനൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോണ്‍ പാറപ്പുറം, സെക്രട്ടറി സെബാസ്റ്റ്യന്‍ മര്‍ക്കോസ്, ബ്ര. ജിസ്സ് കപ്പൂച്ചിയന്‍ , കെ സി വൈ എം പ്രസിഡന്റ് ജീവന്‍ മാത്യൂസ്, സെക്രട്ടറി ജഷിന്‍ ജോയ് , അഞ്ചു സജി, അലീനാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ അമ്പതോളം പേര്‍ രക്തം ദാനം ചെയ്തു.





0 Comments