പാലാ, കോട്ടയം കെ എസ് ആര്‍ ടിസി ഡിപ്പോകളില്‍ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. പാലാ സ്വദേശി ജെയിംസ് പാമ്പയ്ക്കലിനെ ആണ് പാലാ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ചയാണ് പാലാ, കോട്ടയം കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയര്‍ത്തിയ കത്ത് കോട്ടയം ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസില്‍ നിന്നും ലഭിക്കുന്നത്. തുടര്‍ന്ന് അധികൃതര്‍ ഈ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജനകീയ പ്രതിരോധ ജാഥയുടെ പാലാ നിയോജകമണ്ഡലം പര്യടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥലത്തെത്തിയ ദിവസമാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. അതുകൊണ്ടുതന്നെ പോലീസ് കടുത്ത മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരായിരുന്നു. ബോംബ് സ്‌ക്വാഡിനെ അടക്കം എത്തിച്ചു പരിശോധന നടത്തിയതിനുശേഷം ആണ് ഭീഷണി വ്യാജമാണെന്ന് ഉറപ്പാക്കിയത്. മുനിസിപ്പല്‍ ബസ്റ്റാന്‍ഡ് സിപിഎം പാര്‍ട്ടി പരിപാടിക്ക് വിട്ടുകൊടുത്തതിന് പിന്നില്‍ കോടികളുടെ അഴിമതി ഉണ്ട് എന്ന് ആരോപിച്ച് ഇയാള്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കത്തയച്ചിരുന്നു.


.webp)


0 Comments