മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാല അവതരിപ്പിച്ചു. 31 കോടി 51 ലക്ഷം രൂപ വരവും 31 കോടി 28 ലക്ഷം രൂപ ചെലവും രണ്ടുകോടി 25 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഉല്‍പാദന സേവന പശ്ചാത്തല മേഖലകള്‍ക്ക് തുല്യ പരിഗണന നല്‍കിയിട്ടുള്ള ബജറ്റ് ആണ് വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കും ദാരിദ്ര്യ ലഘൂകരണ പദ്ധതികള്‍ക്കും ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. കാര്‍ഷിക രംഗത്ത് പഞ്ചായത്തു പദ്ധതികളും, സംസ്ഥാന ആവിഷ്‌കൃത പദ്ധതികളും, തൊഴിലുറപ്പ് പദ്ധതിയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പതിനാലാം പഞ്ചവത്സര പദ്ധതിയിലെ രണ്ടാം വര്‍ഷത്തെ ബജറ്റ് ആണിത്. ബജറ്റ് അവതരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോണ്‍സണ്‍ പുളിക്കീല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലൂക്കോസ് മാക്കില്‍, ആശ ജോബി, ആന്‍സി മാത്യു, പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബജറ്റിനെ ഭരണ പ്രതിപക്ഷ കക്ഷികള്‍ സ്വാഗതം ചെയ്ത





0 Comments