കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ പാലായില്‍ നടന്നു. ദൃശ്യാ ടവറില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.വി വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ബിനു വി കല്ലേപ്പള്ളി ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ അനീഷ് സാമ്പത്തിക റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ബി റെജി ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, ബിജുകുമാര്‍ ഫിലിപ്പ് മോസ് കെ ജോബി, പി.എസ് സിബി, ഡോണ്‍ സിറിയക്, ജില്ല ജോയിന്റ് സെക്രട്ടറി മുഹമ്മദ് നവാസ്, അനീഷ് പികെ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു.


.webp)


0 Comments