നിയന്ത്രണംവിട്ട കാറും, പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പട്ടിത്താനം-മണര്‍കാട് ബൈപ്പാസില്‍ ഏറ്റുമാനൂര്‍ ക്ഷേത്ര വടക്കേ നടക്ക് സമീപം 3.15 ഓടെ ആയിരുന്നു അപകടം. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബൈപ്പാസ് റോഡില്‍ ക്ഷേത്ര കിഴക്കേനട, വടക്കേനട, തവളക്കുഴി, പാറകണ്ടം ജംഗ്ഷന്‍ തുടങ്ങിയ ഭാഗങ്ങള്‍ സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്.





0 Comments