ഇന്നോവകാറിനു പിന്നില്‍ ലോ ഫ്‌ലോര്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു അപകടം. എംസി റോഡില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ ബസ് ബേയ്ക്ക് മുന്നിലാണ് തിങ്കളാഴ്ച രാത്രി 8:40 ഓടെ അപകടം. വേഗതയിലായിരുന്ന ബസ്സിനു മുന്നില്‍ കാര്‍ പെട്ടെന്ന് കയറ്റിയതിനെ തുടര്‍ന്നാണ് ബസ്സ്, കാറിനു പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്നിലെ ചില്ല് തകര്‍ന്നു. ഇതേ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഇത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്കും വാഗ്വാദത്തിനും കാരണമായി. തര്‍ക്കം നീണ്ടതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു.


.webp)


0 Comments