Breaking...

9/recent/ticker-posts

Header Ads Widget

നടയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം വൈകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു



കാരിത്താസ്-മന്നാമല റോഡിനെ ബന്ധിപ്പിക്കുന്ന നടയ്ക്കല്‍ പാലത്തിന്റെ നിര്‍മ്മാണം വൈകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നടക്കല്‍ പാലം അടച്ചിട്ട് 2 മാസം പിന്നിട്ടു. കലുങ്ക് നിര്‍മാണ ജോലികള്‍ ഇഴഞ്ഞു നീങ്ങുന്നതു മൂലം മറുകര എത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. കരാറുകാരന്റെ അനാസ്ഥയാണ് നിര്‍മാണ ജോലികള്‍ വൈകാന്‍ കാരണമെന്നും അടിയന്തരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമര പരിപാടികളുമായി രംഗത്ത് എത്തുമെന്നുമാണു നാട്ടുകാര്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളിലേക്കും നഗരത്തിലേക്കും  ഗതാഗത തിരക്കില്ലാതെ വേഗത്തിലെത്താന്‍ കഴിയുന്ന റോഡ് ആണിത്. പിഡബ്ല്യുഡിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് മാസത്തിനു മുന്‍പ് നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാമെന്ന ഉറപ്പിലാണ് പണി തുടങ്ങിയതെങ്കിലും, ഇടയ്ക്കു വച്ചു നിര്‍മാണം ഇഴയുകയായിരുന്നു. നടക്കല്‍ പാലം നിര്‍മ്മാണം അടിന്തരമായി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിലാണ് റോഡ് അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയതെന്നും, പണികള്‍ ഇഴഞ്ഞപ്പോള്‍ പലതവണ അധികൃതരുമായി സംസാരിച്ചുവെന്നും വാര്‍ഡ് കൗണ്‍സിലര്‍  ബിബീഷ് പറഞ്ഞു. ഇതേസമയം പാലത്തിന്റെ സമീപത്തു കൂടിയുള്ള ജലഅതോറിറ്റിയുടെ പൈപ്പുകള്‍  ഇടയ്ക്കു പൊട്ടുന്നത് നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായാണ് പി.ഡബ്ല്യു.ഡി അധികൃതര്‍ പറയുന്നത്.  ഏപ്രില്‍ അവസാനത്തോടെ നിര്‍മ്മാണ  ജോലികള്‍ പൂര്‍ത്തിയാക്കാന്‍  കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.




Post a Comment

0 Comments