Breaking...

9/recent/ticker-posts

Header Ads Widget

പഠനോല്‍സവും ശില്പശാലയും സംഘടിപ്പിച്ചു



അയര്‍കുന്നം ചേന്നാമറ്റം സി. അല്‍ഫോന്‍സാ യുപി സ്‌കൂളില്‍ പഠനോല്‍സവും ശില്പശാലയും സംഘടിപ്പിച്ചു. എംപി.ടി.എ പ്രസിഡന്റ് ശാലിനി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ശില്പശാലയുടെ ഉത്ഘാടനം ആലുവ ആലങ്ങാട് കെ.എംഇ.എച്ച്എ.എസ് അധ്യാപിക ആ ര്‍. ആശാലതാ നിര്‍വഹിച്ചു. കുട്ടികളില്‍ കൃത്രിമ പാനീയങ്ങളോടുള്ള അമിത താല്പര്യം കുറച്ചുകൊണ്ട് പ്രകൃതി പാനീയങ്ങള്‍ നിര്‍മിച്ച് ഉപയോഗിക്കുവാന്‍ എസ്എസ്‌കെ നടപ്പിലാക്കിയ ഹാപ്പി ഡ്രിങ്ക്‌സ് പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കി. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി, അധ്യാപകരായ ബിബിന്‍ സെബാസ്റ്റ്യന്‍, ആശ മരിയ തോമസ്, മഞ്ജു ഉദയകുമാര്‍, സിസി മോള്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments