ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ പള്ളിയില്‍ നടക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ തിരക്ക്. അമ്പത് നോയമ്പിനോടനുബന്ധിച്ചാണ് ചേര്‍പ്പുങ്കല്‍ പള്ളി അങ്കണത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്.. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ഡൊമിനിക് വാളാമ്മനാലിന്റെ നേതൃത്വത്തില്‍ ഉള്ള ടീം ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മാര്‍ച്ച് 26വരെ എല്ലാ ദിവസവും വൈകിട്ട് 4:00മുതല്‍ 9:30വരെ ആണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാദിവസവും വൈകിട്ട് 4:00മണിക്ക് ജപമാല, കുരിശിന്റെ വഴി, 5:00മണിക്ക് വിശുദ്ധ കുര്‍ബാന., സന്ദേശം. തുടര്‍ന്ന് ഫാ ഡൊമിനിക് വാളാമ്മനാലിന്റെ വചനപ്രഘോഷണം, സൗഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യആരാധന എന്നിവ നടക്കും. വികാരി ജനറാള്‍മാരായ ഡോ. ജോസഫ് തടത്തില്‍, ഡോ സെബാസ്റ്റ്യന്‍ വേത്താനത്, , ഡോ ജോസഫ് കണിയോടിക്കല്‍ എന്നിവരാണ് വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുന്നത്. വികാരി ഫാ.ജോസഫ് പാനാംമ്പുഴ, ഫാ തോമസ് ഓലയത്തില്‍, ഫാ ടോം വാഴയില്‍, ഫാ ചാള്‍സ് പേണ്ടാനത്, കൈക്കാരന്മാര്‍, സിസ്റ്റേഴ്‌സ്, യോഗപ്രതിനിധികള്‍, ഭക്തസംഘടന ഭാരവാഹികള്‍ തുടങ്ങിയവരാണ് കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.





0 Comments