Breaking...

9/recent/ticker-posts

Header Ads Widget

ചോയിസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക് കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.



ദന്ത ചികിത്സാ രംഗത്ത് ആധുനിക സംവിധാനങ്ങളുമായി ചോയിസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡെന്റല്‍ ക്ലിനിക് കിടങ്ങൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ എല്‍.എല്‍.എം നഴ്‌സറി സ്‌ക്കൂളിന് എതിര്‍ വശത്ത്  പുതിയ ദന്തല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം പഞ്ചായത്ത്  പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു.   വെഞ്ചരിപ്പ് കര്‍മ്മം മാറിയിടം എസ്.എച്ച്. പളളി വികാരി ഫാദര്‍ ജോമി പതിപറമ്പില്‍ നിര്‍വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലൈസമ്മ ജോര്‍ജ്, രശ്മി രാജേഷ് എന്നിവര്‍  ആശംസകളര്‍പ്പിച്ചു. അത്യാധുനിക ഡെന്റല്‍ ഇംപ്ലാന്റ്, റൂട്ട് കനാല്‍,  ദന്ത ക്രമീകരണ ചികിത്സ, ക്ലിയര്‍ അലൈയര്‍ തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങളും, കൃത്രിമ പല്ലു വയ്ക്കല്‍  സൗകര്യവും, കുട്ടികളുടെ ദന്താരോഗ്യ വിഭാഗവും,  ചോയ്‌സ് ഡന്റല്‍ ക്ലിനിക്കിന്റെ പ്രത്യേകതകളാണെന്ന്  ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ നീതു ഫിലിപ്പ് പറഞ്ഞു. ഡോ ഡേവിസ് ജറോം,  ഡോ ഷിജോ  ഡേവിസ്,  ഡോ കിഷോര്‍, ഡോ അനു സൂസന്‍ ജോയി തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ക്ലിനിക്കില്‍  ലഭ്യമാണ്.




Post a Comment

0 Comments