കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസി യേഷന്‍ കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ ബുധനാഴ്ച നടക്കും. പാലാ ദൃശ്യ ടവറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ നിര്‍വഹിക്കും. സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, സംസ്ഥാന ട്രഷറര്‍ പിഎസ് സിബി, എക്‌സിക്യൂട്ടിവ് മെമ്പര്‍ ബിജു കുമാര്‍, ദൃശ്യ എംഡി മുഹമ്മദ് നവാസ് പാലാ മേഖല സെക്രട്ടറി ഡോണ്‍ സിറിയക്ക് എന്നിവര്‍ പങ്കെടുക്കും. അധ്യക്ഷനായി ജില്ലാപ്രസിഡന്റ് ഒ വി വര്‍ഗീസും റിപ്പോര്‍ട്ട് അവതരണം ജില്ലാ സെക്രട്ടറി ബി റെജിയും ഭാവി പ്രവര്‍ത്തന റിപ്പോര്‍ട്ട് ദൃശ്യ ചെയര്‍മാന്‍ ബിനു വി കല്ലേപ്പിള്ളിയും നിര്‍വഹിക്കും.


.webp)


0 Comments