റോഡിലേക്ക് ഏതുനിമിഷവും വീഴാവിധം അപകടാവസ്ഥയില്‍ നില്‍ക്കുന്ന തെങ്ങ് വെട്ടി മാറ്റണമെന്ന് ആവശ്യം ഉയരുന്നു. തിരക്കേറിയ ഏറ്റുമാനൂര്‍ അതിരമ്പുഴ മെഡിക്കല്‍ കോളേജ് റോഡില്‍ കോടതി പടിക്ക് സമീപം സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന കാലപ്പഴക്കം ചെന്ന വലിയ തെങ്ങാണ് റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത്. മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, യൂണിവേഴ്‌സിറ്റി തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന വഴിയിലാണ് തെങ്ങ് അപകട ഭീഷണി ഉയര്‍ത്തുന്നത്. സമീപത്തെ പാഴ് മരത്തിലേയ്ക്ക് ചെരിഞ്ഞാണ് നിലവില്‍ തെങ്ങ് നില്‍ക്കുന്നത്.





0 Comments