അതിരമ്പുഴ പഞ്ചായത്തില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 242 വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. എല്ലാ വാര്‍ഡിലും 11 ഗുണഭോക്താക്കള്‍ക്ക് വീതം കട്ടിലുകള്‍ നല്കി. വിതണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് , വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരി പ്രകാശ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ ജെയിംസ് തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഫസീന സുധീര്‍ , പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, ഐ.സി.ഡി. എസ് സൂപ്പര്‍വൈസര്‍ അഞ്ജു പി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments