Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴയില്‍ പൊടിശല്യം രൂക്ഷമാകുന്നു



അതിരമ്പുഴയില്‍ പൊടിശല്യം രൂക്ഷമാകുന്നു.  ജംഗ്ഷനില്‍ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് പ്രദേശത്ത് പൊടി ശല്യം  രൂക്ഷമായത്. റോഡ് വികസനത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുകയും റോഡിന് വീതി കൂട്ടുകയും ചെയ്‌തെങ്കിലും ഇവിടെ ടാറിംഗോ കോണ്‍ക്രീറ്റിങ്ങോ  നടത്തിയിരുന്നില്ല. ഇതുമൂലം വേനല്‍ ശക്തമായതോടെ പ്രദേശത്ത് പൊടി ശല്യം രൂക്ഷമാവുകയായിരുന്നു. വേനല്‍ ചൂടില്‍ വെന്തുരുകുന്നതിനിടയിലുള്ള പൊടി ശല്യം ഒഴിവാക്കുന്നതിനായി നാട്ടുകാര്‍ വെള്ളം തളിക്കുകയാണ്. നാട്ടുകാരനായ ബിജു ജസ്റ്റിന്‍ മാത്യു വല്ലാട്ടിന്റെ   നേതൃത്വത്തിലാണ് അതിരമ്പുഴ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകളില്‍ വെള്ളം തളിച്ചത്.




Post a Comment

0 Comments