ഇടനാട് കാവ് ഭഗവതി ക്ഷേത്രത്തിലെ മാര്‍ച്ച് 25 തീയതി നടക്കുന്ന മീനഭരണി മഹോത്സവത്തിന് മുന്നോടിയായി കലവറ നിറക്കല്‍ ചടങ്ങ് നടന്നു. പുതിയ തലമുറയ്ക്ക് പരിചിതമല്ലാത്ത കലവറ നിറയ്ക്കല്‍ എന്റെ നാട് ഇടനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വീണ്ടും നടത്തുകയായിരുന്നു. വീടുകളില്‍ എത്തി സൊസൈറ്റി പ്രവര്‍ത്തകര്‍ പലചരക്ക് പലവ്യഞ്ജനങ്ങള്‍ ശേഖരിച്ച് ഉത്സവ കമ്മിറ്റിക്ക് കൈമാറ. സൊസൈറ്റി ഭാരവാഹികള്‍ ആയ അനീഷ് ഓഴാങ്കല്‍, ഹരി ക്രഷ്ണന്‍ മംഗലത്ത്, ശരത് എസ്, സിബി ചിറ്റാട്ടില്‍, അനില്‍ തുടങ്ങി അന്‍പതോളം പേരുടെ നേത്രത്വത്തില്‍ ആണ് കലവറ നിറയ്ക്കല്‍ നടന്നത്.





0 Comments