Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ വലിയ മുന്നേറ്റം കൈവരിച്ചതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍



ഏറ്റുമാനൂര്‍ നഗരസഭ, വികസന  സേവന പ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റം കൈവരിച്ചതായി  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പറഞ്ഞു. മുടങ്ങിക്കിടന്ന ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് മന്ത്രി വി എന്‍ വാസവന്റേത് അടക്കമുള്ള സഹായം ലഭ്യമാകും എന്നും ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ വേഗതയിലാക്കുമെന്നും നഗരസഭ പറഞ്ഞു.  ഈ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ 100% നേട്ടം കൊയ്യുവാന്‍  ഏറ്റുമാനൂര്‍ നഗരസഭ ശ്രമം തുടരുകയാണെന്നും ലൗലി ജോര്‍ജ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്താണ് ഏറ്റുമാനൂര്‍ നഗരസഭ എത്തിനില്‍ക്കുന്നത്.  പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരുടെയും വികസന സമിതി അധ്യക്ഷന്‍മാരുടെയും  യോഗം ചേര്‍ന്നു. പദ്ധതികള്‍ സ്പില്‍ ഓവര്‍ ആകാതിരിക്കുവാനും തടസ്സം നേരിടുന്ന പദ്ധതികള്‍ വേഗതയില്‍ ആക്കുവാനും യോഗം തീരുമാനിച്ചു. ലൗലി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ വിഎസ് വിശ്വനാഥന്‍, ബീനാ ഷാജി, അജിതാ ഷാജി, വിജി ചാവറ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments