ഏറ്റുമാനൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിലെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍. പാലത്തിലെയും ഫുട്പാത്തിലെയും സ്ലാബുകളും സ്പാനുകളും വിണ്ട് കീറിയ നിലയില്‍ ആണ്. ഭാര വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വലിയ വൈബ്രേഷന്‍ ആണ് അനുഭവപ്പെടുന്നത്. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് ഒരു വര്‍ഷം മാത്രം കഴിഞ്ഞതേയുള്ളൂ. കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിലവില്‍ മെറ്റല്‍ തെളിഞ്ഞ നിലയില്‍ ആണ്. ഫുട്പാത്തിലെ സ്ലാബുകള്‍ പലതും വിണ്ട് കീറിയ നിലയിലും തകര്‍ന്ന നിലയിലും ആണ്. പ്രധാന പാലത്തിന്റെ സ്ലാബുകള്‍ തകര്‍ന്ന നിലയിലാണ്. ഭാരവാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ അനുഭവപ്പെടുന്ന കുലുക്കം സംബന്ധിച്ച് അധികൃതര്‍ പഠനം നടത്തണമെന്നാണ് ആവശ്യമുയരുന്നത്.


.webp)


0 Comments